സ്വന്തം മുഖം വികൃതമായപ്പോള്‍ അടൂര്‍ പ്രകാശ് കണ്ണാടി ഉടയ്ക്കുന്നു; മറുപടിയുമായി റഹീം
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd September 2020 08:05 PM |
Last Updated: 02nd September 2020 08:05 PM | A+A A- |

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. അന്വേഷണം തനിക്കു നേരെ വരുമോ എന്ന ഭയമാണ് അടൂര്‍ പ്രകാശിന് എന്ന് റഹീം പ്രതികരിച്ചു. സ്വന്തം മുഖം വികൃതമായപ്പോള്‍ എം പി കണ്ണാടി ഉടയ്ക്കുകയാണ് ചെയ്യുന്നത്. സംഭവ സമയത്ത് സ്ഥലത്ത് പോയതും സാക്ഷിയായ ഡി വൈ എഫ് ഐ പ്രവര്‍ത്തകനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും സ്വാഭാവികമായ നടപടി മാത്രമാണെന്നും റഹീം പറഞ്ഞു.
കൊലപാതകം നടന്നതിന് പിന്നാലെ രാത്രി രണ്ടുമണിയ്ക്ക് എ എ റഹീം വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ ചെന്നത് എന്തിനെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ ചോദ്യം. കൊല്ലപ്പെട്ടവരുടെ ഒപ്പമുണ്ടായിരുന്ന ഷഹീന്റെ മൊഴി എസ്പിയുടെ നേതൃത്വത്തില്‍ രേഖപ്പെടുത്തുന്നതിനിടയിലാണ് റഹീം അവിടെയെത്തിയത്.
മൊഴിയെടുത്തുകൊണ്ടിരുന്ന ഷഹീനെ വിളിച്ചിറക്കി അരമണിക്കൂറോളമാണ് റഹീം സംസാരിച്ചത്. വിശദമായ സ്റ്റഡി ക്ലാസാണ് ഷഹീന് നല്‍കിയതെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. ഇതുസംബന്ധിച്ച് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടുപേരുടെ കൊലപാതകത്തിലേക്ക് എത്തിച്ച സംഭവത്തില്‍ മുഖ്യ പ്രതികളില്‍ നാലുപേരോളം സിപിഎം, സിഐടിയു പ്രവര്‍ത്തകരാണ് എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.