കാറില്‍ നിന്ന് ഇറങ്ങി ബസിലേക്ക് ഓടിക്കയറി; കാല്‍ തെന്നിവീണു; ഗര്‍ഭിണിയായ നഴ്‌സ് ചക്രത്തിനടിയില്‍പ്പെട്ട് മരിച്ചു

ബസ് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നിവീണ് ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കണ്ണൂര്‍: ബസ് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നിവീണ് ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു. കണ്ണൂര്‍ ആസ്റ്റംര്‍ മിംസ് ആശുപത്രിയിലെ നഴ്‌സ് ദിവ്യയാണ് മരിച്ചത്. 26 വയസായിരുന്നു. പേരാവൂര്‍ വാരപ്പീടികയില്‍ ആണ് അപകടം. 

രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. യുവതി ആറ് മാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിനൊപ്പം കാറില്‍ നിന്ന് ഇറങ്ങിയ ശേഷം ധൃതിയില്‍ ബസില്‍ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാല്‍തെന്നി വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. യുവതി തത്്ക്ഷണം മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com