1000 ടണ്‍ കരയ്ക്ക് കയറ്റി; ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ കായലില്‍ നിന്ന് നീക്കാന്‍ ആരംഭിച്ചു 

ജനുവരി പതിനൊന്നിന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്ത ഫ്‌ളാറ്റിന്റെ ഇരട്ട ടവറുകളില്‍ ഒരു ഭാഗം കായലില്‍ പതിച്ചിരുന്നു
1000 ടണ്‍ കരയ്ക്ക് കയറ്റി; ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ കായലില്‍ നിന്ന് നീക്കാന്‍ ആരംഭിച്ചു 


കൊച്ചി: മരടിലെ ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിന്റെ കായലില്‍ വീണ അവശിഷ്ടങ്ങള്‍ നീക്കി തുടങ്ങി. സുപ്രീംകോടതിയെ വിധിയെ തുടര്‍ന്ന് ഫ്‌ളാറ്റ് പൊളിച്ച് ഏഴ് മാസത്തിന് ശേഷമാണ് കായലില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കുന്നത്. 

ജനുവരി പതിനൊന്നിന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്ത ഫ്‌ളാറ്റിന്റെ ഇരട്ട ടവറുകളില്‍ ഒരു ഭാഗം കായലില്‍ പതിച്ചിരുന്നു. അവശിഷ്ടങ്ങള്‍ നീക്കാത്തതിന് എതിരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും പ്രതിഷേധവുമായി എത്തിയിരുന്നു. ഇതോടെയാണ് നഗരസഭയുടെ ഇടപെടല്‍ ഉണ്ടായത്. 

1000 ടണ്‍ അവശിഷ്ടങ്ങളാണ് കായലില്‍ ഉണ്ടായിരുന്നത്. രണ്ട് ദിവസം കൊണ്ട് പകുതിയില്‍ അധികവും കരയ്‌ക്കെത്തിച്ചു. താത്കാലിക ബണ്ട് നിര്‍മിച്ചാണ് അവശിഷ്ടങ്ങള്‍ മാറ്റുന്നത്. കരയിലേക്ക് എത്തിക്കുന്നവയില്‍ ഇരുമ്പ് കമ്പികള്‍ വിജയ് സ്റ്റീല്‍സിനാണ്. 

കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രണ്ട് വലിയ കോണ്‍ക്രീറ്റ് ഭീമുകളാണ് കായലില്‍ നിന്നും പ്രധാനമായും നീക്കാനുള്ളത്. രണ്ട് ദിവസത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കാനാവുമെന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com