ഇരട്ടക്കൊലപാതകം ഹീനം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മോശക്കാരാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: പിണറായി വിജയന്‍ 

വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഇരട്ടക്കൊലപാതകം ഹീനം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മോശക്കാരാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: പിണറായി വിജയന്‍ 

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നാട്ടില്‍ സമാധാനത്തിന് ഭംഗമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത് ചെയ്തത്. കൊല്ലപ്പെട്ടവരെ മോശക്കാരാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു. അത്തരം പ്രചാരണങ്ങള്‍ കൊണ്ട് കൊല്ലപ്പെട്ടവര്‍ കുറ്റവാളികളാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇതില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ട്. പെരിയ കൊലപാതകത്തിന് പകരമായി കോണ്‍ഗ്രസുകാര്‍ നടത്തിയ കൊലപാതകമാണിതെന്നും കോടിയേരി പറഞ്ഞു. വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു കോടിയേരി.

കൊലപാതകത്തിന് പിന്നാലെ രക്തസാക്ഷികളായ സഖാക്കളെ അപമാനിക്കുന്ന പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ തുടരുന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണെന്ന് വരുത്തിതീര്‍ക്കാനാണ് അവരുടെ ശ്രമം. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലയില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും കോടിയേരി പറഞ്ഞു.

കൊലപാതകം നടത്തി സിപിഎമ്മിനെ തകര്‍ക്കാമെന്ന് കരുതരുത്. ഈ പ്രദേശം സിപിഎമ്മിന്റെ ബാലികേറാ മലയായിരുന്നു. ഇവിടെ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ മുന്നേറ്റം കണ്ട് വിറളിപിടിച്ചവരാണ് ആക്രമണത്തിന് പിന്നില്‍. ഇതിന്റെ ഭാഗമായാണ് നേരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് നേരെ വധശശ്രമമുണ്ടായത്്. പിന്നാലെയാണ് തിരുവോണ ദിവസത്തെ ഇരട്ടക്കൊലപാതം. ഇവര്‍ക്ക് ഒരിക്കലും കേരളജനത മാപ്പുനല്‍കില്ലെന്ന് കോടിയേരി പറഞ്ഞു.

കൊലപാതകത്തിന് പിന്നാലെ നാടാകെ കലാപമുണ്ടാകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കേരളത്തിലെ വികസന മുന്നേറ്റങ്ങളെ തടസപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ പെട്ടുപോകരുത്. സമാധാനാമാണ് സിപിഎം ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ അരുംകൊലയ്ക്ക് ജനം ബാലറ്റിലൂടെ മറുപടി നല്‍കും. മിഥിലാജിന്റെയും ഹഖിന്റെയും
അനാഥാരാകില്ല. ഇവരുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com