കേസിന്റെ ഗതി മാറിയത് എസ് പിയുടെ വരവോടെ; ബി അശോകന്‍ 'കളങ്കിതനായ ഉദ്യോഗസ്ഥന്‍'; ഐപിഎസ് കിട്ടിയത് അന്വേഷിക്കണം; രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി

എവിടെയെല്ലാം സേവനം അനുഷ്ടിച്ചിട്ടുണ്ടോ അവിടെയെല്ലാം കളങ്കിതമായ സേവനമാണ് അദ്ദേഹം അനുഷ്ടിച്ചത്
കേസിന്റെ ഗതി മാറിയത് എസ് പിയുടെ വരവോടെ; ബി അശോകന്‍ 'കളങ്കിതനായ ഉദ്യോഗസ്ഥന്‍'; ഐപിഎസ് കിട്ടിയത് അന്വേഷിക്കണം; രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമര്‍ശനവുമായി  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണ ചുമതലയുള്ള എസ്പി മോശം ട്രാക്ക് റെക്കോര്‍ഡ് ഉള്ളയാളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

വെഞ്ഞാറമൂട് കേസിന്റെ അന്വേഷണ ചുമതല റൂറല്‍ എസ്പി ബി അശോകനെ ഏല്‍പ്പിച്ച സമയത്താണ് ഈ കേസിന്റെ ഗതിയാകെ മാറിയത്. രാഷ്ട്രീയ കൊലപാതകമാണെന്ന് കണ്ടെത്തിയത് അദ്ദേഹമാണ്. അദ്ദേഹം എവിടെയെല്ലാം സേവനം അനുഷ്ടിച്ചിട്ടുണ്ടോ അവിടെയെല്ലാം കളങ്കിതമായ സേവനമാണ് അദ്ദേഹം അനുഷ്ടിച്ചത്.ബി അശോകന് ഐപിഎസ് കിട്ടിയതിനെ പറ്റി അന്വേഷിക്കണമെന്ന്് മുല്ലപ്പള്ളി പറഞ്ഞു. 

വെഞ്ഞാറമൂട് നടന്നത് രാഷ്ട്രീയ കൊലപാതകമല്ല. കൊലയ്ക്ക് കാരണം രണ്ട് സംഘങ്ങള്‍ തമ്മിലുള്ള  കുടിപ്പകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല.  സിപിഎം മുതലെടുപ്പിന് ശ്രമിക്കുകയാണ്. കൊലപാതകത്തിന്റെ മറവില്‍ കോണ്‍ഗ്രസിനെതിരെ സംഘടിത ആക്രമണം നടക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com