ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി; നേതാവിന് വെട്ടേറ്റു; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
By സമകാലികമലയാളം ഡെസ്‌ക് | Published: 04th September 2020 10:06 AM |
Last Updated: 04th September 2020 10:08 AM | A+A A- |
തിരുവനന്തപുരം: ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരം ശ്രീകാര്യത്ത് വച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്. ഗുണ്ടാ നേതാവ് ശരത്‌ലാലിന് വെട്ടേറ്റു. വെട്ടിയ ദീപു ഒളിവിലാണ്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഇരുവരും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടന്നുണ്ടായ പ്രകോപനത്തെതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. അതിനിടെ ബാഗില്‍ നിന്ന്് വാളെടുത്ത് ദീപു ശരത്‌ലാലിനെ വെട്ടുകയായിരുന്നു. ശരത്‌ലാലിന് കഴുത്തിനാണ് വെട്ടേറ്റത്. സമീപത്തെ കൗണ്‍സിലറുടെ വീട്ടില്‍ ഓടിക്കയറിയാണ് ശരത്‌ലാല്‍ രക്ഷപ്പെട്ടത്. വെട്ടിയ ദീപുവിനായുള്ള തിരച്ചില്‍ പൊലീസ് ഈര്‍ജ്ജിതമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ദീപുവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേരും ഒരുമിച്ച് നിരവധി കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്്തിട്ടില്ല. പരാതിയില്ലെന്നാണ് ശരത്‌ലാല്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പൊലീസിന് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വരും.