യാത്രക്കാര്‍ പറയുന്നിടത്തെല്ലാം നിര്‍ത്താനാവില്ല, പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി യൂണിയനുകളുടെ പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th September 2020 08:26 AM |
Last Updated: 04th September 2020 08:30 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: യാത്രക്കാര്‍ പറയുന്നിടത്തെല്ലാം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ നിര്‍ത്തണമെന്ന നിര്‍ദേശത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍. നിര്‍ദേശം പ്രായോഗികമല്ലെന്നും, പിന്‍വലിക്കണമെന്നും തൊഴിലാളി യൂണിയനുകള്‍ കെഎസ്ആര്‍ടിസി എംഡിയോട് ആവശ്യപ്പെട്ടു.
യാത്രക്കാര്‍ കൈകാണിക്കുന്നിടത്തെല്ലാം നിര്‍ത്തേണ്ടി വന്നാല്‍ റോഡില്‍ ഗതാഗതക്കുരുക്കുണ്ടാകും. ഇതിന്റെ പേരില്‍ ഡ്രൈവര്‍മാര്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. ഡീസല്‍ ചെലവ് ഇതിലൂടെ അധികമാവും. റണ്ണിങ് ടൈം പാലിക്കാനാകില്ലെന്നും ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ എംഡിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
കൂടുതല്‍ യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ നിര്‍ദേശം എത്തിയത്. ബസില്‍ കയറാനും ഇറങ്ങാനും സ്‌റ്റോപ്പ് പരിഗണന വേണ്ടെന്നും, യാത്രക്കാര്‍ ആവശ്യപ്പെടുന്നത് എവിടെയാണോ അവിടെ നിര്‍ത്തിക്കൊടുക്കണം എന്നുമാണ് നിര്‍ദേശം. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്ന പേരിലാണ് ഇത്തരം സര്‍വീസുകള്‍ നടത്തുക.