'ചങ്കാണേ, ചങ്കിടിപ്പാണേ, പബ്ജി ഞങ്ങൾക്കുയിരാണേ'; നിരോധനത്തിനെതിരെ തെരുവിലിറങ്ങി യുവാക്കൾ; വിഡിയോ വൈറൽ

തീപ്പൊരി മുദ്രാവാക്യങ്ങളുമായാണ് യുവാക്കൾ തെരുവിൽ ഇറങ്ങിയത്
'ചങ്കാണേ, ചങ്കിടിപ്പാണേ, പബ്ജി ഞങ്ങൾക്കുയിരാണേ'; നിരോധനത്തിനെതിരെ തെരുവിലിറങ്ങി യുവാക്കൾ; വിഡിയോ വൈറൽ

കൊച്ചി; ചൈനീസ് ​ഗെയ്മിങ് ആപ്പായ പബ്ജി നിരോധിച്ചതിൽ പ്രതിഷധിച്ച് തെരുവിലിറങ്ങി യുവാക്കൾ. ഒരു കൂട്ടം പബ്ജി സ്നേഹികളാണ് പ്രതിഷേധ മുദ്രാവാക്യവുമായി പ്രകടനം നടത്തിയത്. പത്തനംതിട്ട വായ്പുരിലാണ് സംഭവുണ്ടായത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പ്രതിഷേധ പ്രകടനത്തിന്റെ വിഡിയോ. 

തീപ്പൊരി മുദ്രാവാക്യങ്ങളുമായാണ് യുവാക്കൾ തെരുവിൽ ഇറങ്ങിയത്. ചങ്കാണേ ചങ്കിടിപ്പാണേ പബ്ജി ഞങ്ങൾക്കുയിരാണേ, ലോകം മുഴുവൻ പബ്ജി കളിക്കുമ്പോൾ ഇന്ത്യയിൽ മാത്രം എന്തിന് നിരോധനം എന്നീ മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ട്. പബ്ജി നിരോധനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും സജീവമായിരുന്നു. 

ചൈന അതിർത്തിയിൽ സംഘർഷം കനത്തതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പബ്ജി ഉൾപ്പടെയുള്ള 118 ചൈനീസ് ആപ്പുകൾക്ക് നിരോധനം കൊണ്ടുവന്നത്. കേന്ദ്ര ഐടി വകുപ്പിന്റേതാണ് തീരുമാനം. ഇന്ത്യയുടെ പരമാധികാരത്തിന് ഹാനികരമെന്ന് കണ്ടെത്തിയാണ് നടപടി. ഇതിന് മുൻപ് ടിക്ടോക്ക്, എക്സെന്റർ ഉൾപ്പടെയുള്ള ആപ്പുകളും വിലക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com