ബിനീഷ് തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലേണ്ടതാണെങ്കില്‍ തൂക്കികൊല്ലട്ടെ; സംരക്ഷിക്കില്ലെന്ന് കോടിയേരി 

മകനെതിരെ ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ ഏത് രക്ഷിതാവാണ് സംരക്ഷിക്കുക
ബിനീഷ് തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കട്ടെ, തൂക്കിക്കൊല്ലേണ്ടതാണെങ്കില്‍ തൂക്കികൊല്ലട്ടെ; സംരക്ഷിക്കില്ലെന്ന് കോടിയേരി 

തിരുവനന്തപുരം: ലഹരിമരുന്ന്് കേസില്‍ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്തെങ്കിലും തെളിവ് ഉണ്ടെങ്കില്‍ അന്വേഷഏജന്‍സിക്ക് കൈമാറാനാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തയ്യാറാകേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അത് കണ്ടെത്തേണ്ട ഉത്തരവാദിത്വവും ഉണ്ട്. പുകമറ സൃഷ്ടിക്കാന്‍ എന്തും വിളിച്ചുപറയുന്നത് നല്ലതാണോ എന്ന കാര്യം ചെന്നിത്തല തന്നെ ആലോചിക്കട്ടെയെന്ന് കോടിയേരി പറഞ്ഞു.

മകനെതിരെ ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ ഏത് രക്ഷിതാവാണ് സംരക്ഷിക്കുക. ഇത്തരം ചോദ്യങ്ങള്‍ കൊണ്ട് മാനസികമായി തകര്‍ക്കലാണ് ഉദ്ദേശ്യമെങ്കില്‍ ഇതുകൊണ്ടൊന്നും താന്‍ തളരില്ലെന്ന് കോടിയേരി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് നാനാഭാഗത്തുനിന്നും ആക്രമണം ഉണ്ടായത്. കേന്ദ്ര ഏജന്‍സികള്‍ എല്ലാ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്നും കോടിയേരി പറഞ്ഞു. 

ബിനീഷ് തെറ്റുചെയ്‌തെങ്കില്‍ ശിക്ഷിക്കട്ടെ ,തൂക്കിക്കൊല്ലേണ്ടതാണെങ്കില്‍ തൂക്കികൊല്ലട്ടെ കുറ്റക്കാരനാണെങ്കില്‍ സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് ബിജെപി മുസ്ലീം ലീ്ഗ് നേതാക്കന്‍മാരുടെ ബന്ധം പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നൂറ് നുണകള്‍ ആവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു. 

യുഡിഎഫ് വിട്ടാല്‍ കേരളാ കോണ്‍ഗ്രസ് തെരുവിലാവില്ല. കേരളാ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടിനനുസരിച്ച് എല്‍ഡിഎഫ് നിലപാട് അപ്പോള്‍ വ്യക്തമാക്കും. ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തുമെന്നും കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com