മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും; നടപടികള്‍ സിബിഐയുടെ മേല്‍നോട്ടത്തില്‍

നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൂന്നംഗ പൊലീസ് സര്‍ജന്‍മാരുടെ സംഘമാണ് മത്തായിയുടെ മൃതദേഹവും റീപോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്
മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും; നടപടികള്‍ സിബിഐയുടെ മേല്‍നോട്ടത്തില്‍

പത്തനംതിട്ട:  ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ക്രമീകരണങ്ങളോടെയാണ് പോസ്റ്റുമോര്‍ട്ടം. സിബിഐയുടെ മേല്‍നോട്ടത്തിലാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്.

നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൂന്നംഗ പൊലീസ് സര്‍ജന്‍മാരുടെ സംഘമാണ് മത്തായിയുടെ മൃതദേഹവും റീപോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. സിബിഐയുടെ ആവശ്യപ്രകാരമാണ് ഈ സംഘത്തെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചത്. പുതിയ ഇന്‍ക്വസ്റ്റും തയ്യാറാക്കും. പോസ്റ്റ്!മോര്‍ട്ടം സമയത്തും ഇന്‍ക്വസ്റ്റ് നടത്തുമ്പോഴും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകും. 

മൃതദേഹം സംസ്‌കരിക്കാതിരുന്നത് കൂടുതല്‍ തെളിവുകള്‍ കിട്ടാന്‍ സഹായിക്കുമെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം നടപടികള്‍ കാമറയില്‍ പകര്‍ത്തും. ശ്വസകോശത്തില്‍ വെള്ളം കയറിയാതാണ് മരണ കാരണം എന്നാണ് മത്തായിയുടെ ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍പ് കേസ് അന്വേഷിച്ചിരുന്ന െ്രെകംബ്രാഞ്ച് ആരേയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com