വാടക കൊടുക്കാത്തതിനാൽ വീടൊഴിയാൻ സമ്മർദ്ദം, ഓട്ടം ഇല്ലാതായതോടെ കൂലിപ്പണിക്ക് പോയി; ഓട്ടോറിക്ഷ ഡ്രൈവർ ജീവനൊടുക്കി

വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഉടമയുടെ സമ്മർദ്ദമാണ് മരണത്തിന് കാരണമായത് എന്നാണ് ഭാര്യ സൗമ്യ തോപ്പുംപടി പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നു
വാടക കൊടുക്കാത്തതിനാൽ വീടൊഴിയാൻ സമ്മർദ്ദം, ഓട്ടം ഇല്ലാതായതോടെ കൂലിപ്പണിക്ക് പോയി; ഓട്ടോറിക്ഷ ഡ്രൈവർ ജീവനൊടുക്കി

കൊച്ചി; ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഓട്ടോറിക്ഷ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി ഭാര്യ. തോപ്പുംപടിയില്‍ താമസിക്കുന്ന അനീഷാണ് (37) ആത്മഹത്യ ചെയ്തത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഉടമയുടെ സമ്മർദ്ദമാണ് മരണത്തിന് കാരണമായത് എന്നാണ് ഭാര്യ സൗമ്യ തോപ്പുംപടി പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാത്ത അവസ്ഥയിലായിരുന്നു അനീഷ്. ഓട്ടം ഇല്ലാതായതോടെ ഓട്ടോറിക്ഷ ഉടമയെ തിരികെ ഏല്‍പിച്ചിരുന്നു. ഇതിന് ശേഷം കൂലിപ്പണി ചെയ്താണ് അനീഷ് കുടുംബം പുലർത്തിയിരുന്നത്.

വീട്ടുടമയ്ക്ക് നാലു മാസത്തെ വാടകയാണ് കൊടുക്കാനുള്ളത്. ഇതിന്റെ പേരിൽ വീടൊഴിയണമെന്ന് നിരന്തരം സമ്മർദ്ദം ചെലുത്തുമായിരുന്നു എന്നാണ് സൗമ്യ പറയുന്നത്. ഭർത്താവിന്റെ മരണത്തോടെ ഒന്‍പതും രണ്ടും വയസുള്ള കുഞ്ഞുങ്ങളെ എങ്ങനെ വളർത്തുമെന്ന് അറിയാത്ത അവസ്ഥയിലാണ് സൗമ്യ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com