സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് ആലപ്പുഴ, കാസര്‍കോട് സ്വദേശികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th September 2020 08:45 AM |
Last Updated: 05th September 2020 08:45 AM | A+A A- |

കൊച്ചി: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. ബേക്കല്‍കുന്ന് സ്വദേശി മുനവര്‍ റഹ്മാന്‍(22) ആണ് കാസര്‍കോട് മരിച്ചത്.
കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് റഹ്മാന്റെ മരണം. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്ന യുവാവിന് ഓഗസ്റ്റ് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു മരണം.
മണ്ണാഞ്ചേരി സ്വദേശി സുരഭിദാസ് ആണ് ആലപ്പുഴയില്‍ മരിച്ചത്. വൃക്കരോഗത്തിന് ചികിത്സയിലിരിക്കെയാണ് സുരഭിദാസിന് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മരണം.