''ഇതു കലാമണ്ഡലമോ സാംസ്‌കാരിക കലാ നിലയമോ അല്ല''

പച്ചക്കറി തോട്ടവും മീന്‍ കുളവും കുട്ടികള്‍ക്കായുള്ള പാര്‍ക്കും പൂന്തോട്ടവും വായനശാലയും എല്ലാമുള്ള പുതിയ മന്ദിരം ഒരുങ്ങുകയാണ്
''ഇതു കലാമണ്ഡലമോ സാംസ്‌കാരിക കലാ നിലയമോ അല്ല''

പൊലീസ് എന്നുകേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് ഭയമാണ്. പൊലീസ് സ്റ്റേഷനുകളില്‍ പോകുന്ന കാര്യം ചിലര്‍ക്ക് ഓര്‍ക്കാന്‍ പോലും സാധ്യമല്ല. എന്നാല്‍ വര്‍ക്കലക്കാര്‍ക്ക് ഇത്തരം ഭയമൊന്നുമില്ലാതെ ഇനി പൊലീസ് സ്റ്റേഷനിലെത്താം. 

പച്ചക്കറി തോട്ടവും മീന്‍ കുളവും കുട്ടികള്‍ക്കായുള്ള പാര്‍ക്കും പൂന്തോട്ടവും വായനശാലയും എല്ലാമുള്ള പുതിയ മന്ദിരം ഒരുങ്ങുകയാണ്. ഇനി വര്‍ക്കലയുടെ പുതിയ മുഖമായി മാറും ഈ കെട്ടിടമെന്ന് സിനിമാ സംവിധായകന്‍ അരുണ്‍ ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. എംഎല്‍എ അഡ്വ. ജോസ്, സിഐ ഗോപകുമാര്‍ എന്നിവര്‍ക്കൊപ്പം പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചശേഷമായിരുന്നു അരുണ്‍ഗോപിയുടെ പ്രതികരണം. 

അരുൺ​ഗോപി എംഎൽഎയ്ക്കും സിഐക്കുമൊപ്പം
അരുൺ​ഗോപി എംഎൽഎയ്ക്കും സിഐക്കുമൊപ്പം


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

ഈ കാണുന്ന കെട്ടിടം കണ്ടാല്‍ കലാമണ്ഡലമോ സാംസകാരിക കലാ നിലയമോ ആണെന്ന് മാത്രമേ തോന്നു.... എന്നാല്‍ ഇതു വര്‍ക്കലയുടെ പുതിയ പൊലീസ് സ്‌റ്റേഷന്‍ മന്ദിരമാണ്...!! ഈ കെട്ടിടത്തിന് ചുറ്റുമാണ് വര്‍ക്കല പട്ടണം.. അതുകൊണ്ടു തന്നെ ഇനി വര്‍ക്കലയുടെ പുതിയ മുഖമായി മാറും ഈ കെട്ടിടം..!! പൊലീസ് സ്‌റ്റേഷന്‍ ഭയചകിതമായ അന്തരീക്ഷം സൃഷ്ട്ടിക്കുന്ന ഒന്നാണ് എന്ന ചിന്ത പോലും ഇനി വര്‍ക്കലക്കാര്‍ക്കു വേണ്ട...!! കാരണം പച്ചക്കറി തോട്ടവും മീന്‍ കുളവും കുട്ടികള്‍ക്കായുള്ള പാര്‍ക്കും പൂന്തോട്ടവും വായനശാലയും നാടിനെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാനുള്ള കേന്ദ്രവും എന്തിനേറെ പരാതിപ്പെട്ടി വരെ ഒരുക്കി വര്ക്കല പൊലീസ് നാടിനു അഭിമാനമായി തല ഉയര്‍ത്തി നില്ക്കുന്നു...!! ഇതിന്റെ പിന്നില്‍ ചിലരെ കുറിച്ച് പറയാതെ വയ്യ... നാടിന്റെ പ്രിയ ജനനായകന്‍ അഡ്വ ജോയ് MLA അദ്ദേഹത്തിന്റെ വളരെ വലിയ പ്രയത്‌നവും ചിന്തയും ഉറക്കമില്ലാത്ത രാത്രികളും ഇതിനുപിന്നിലുണ്ട്... അദ്ദേഹം നാടിനായി നിലകൊണ്ടതിന്റെ നേര്‍ക്കാഴ്ചയാണ് ഈ സ്വപ്ന സമാന കെട്ടിടം... ഹൃദയപൂര്‍വ്വം നന്ദി..!! അതുപോലെ വളരെ വ്യക്തമായ ബോധ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഇതിനായി നിലകൊണ്ട കഠിന പ്രയത്‌നം നടത്തി ഇങ്ങനെ ഒരു സ്വപ്നം സഫലമാകുമ്പോള്‍ സ്വന്തം വീട് പണി തീര്‍ത്ത ഗൃഹനാഥനെ പോലെ ആത്മസംതൃപ്തിയില്‍ നില്ക്കുന്ന SHO പ്രിയ ഗോപകുമാര്‍ CI നന്ദി...!!

ഓരോരുത്തര്‍ക്കും നന്ദി..!! ഒരു പൊലീസ് സ്‌റ്റേഷന്‍ കൃത്യമായ കടമ നിറവേറ്റിയാല്‍ ആ നാട് നന്മകളാല്‍ നിറയും... പാവപ്പെട്ടവന്റെ സുപ്രീം കോടതിയാണ് ഒരോ പൊലീസ് സ്‌റ്റേഷനും..!! ഈ നാട്ടിലെ ഓരോരുത്തര്‍ക്കും നീതിയും നന്മയും നല്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.....!!
അഭിമാനത്തോടെ...
ഒരു വര്‍ക്കലക്കാരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com