സംസ്ഥാനത്ത് ഇന്ന് 2,655പേര്‍ക്ക് കോവിഡ്; 2,433പേര്‍ക്ക് സമ്പര്‍ക്കംവഴി രോഗം, 11 മരണം

24 മണിക്കൂറില്‍ 40,162 സാമ്പിള്‍ പരിശോധിച്ചു. 21,800 പേരാണ് സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 2,655പേര്‍ക്ക് കോവിഡ്; 2,433പേര്‍ക്ക് സമ്പര്‍ക്കംവഴി രോഗം, 11 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2433പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 11 മരണം സ്ഥിരീകരിച്ചു. 2,111പേര്‍ രോഗമുക്തരായി. 61 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

24 മണിക്കൂറില്‍ 40,162 സാമ്പിള്‍ പരിശോധിച്ചു. 21,800 പേരാണ് സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ 590 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തരായത് 512പേരാണ്.  ഇതോടെ ജില്ലയില്‍ ആകെ രോഗബാധിതരുടെ എണ്ണം 4,454പേരായി. 

തിരുവനന്തപുരം ജില്ലയില്‍ തീരദേശത്തു നിന്ന് മാറി മറ്റു പ്രദേശങ്ങളിലും കോവിഡ് വ്യാപനം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം കോര്‍പ്പറേഷനില്‍ രോഗവ്യാപനം രൂക്ഷമാണ്. പത്തനംതിട്ടയില്‍ സെപ്റ്റംബര്‍ ഏഴുമുതല്‍ എല്ലാ പഞ്ചായത്തുകളിലും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 249 പേര്‍ക്കും, കോഴിക്കോട് 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 186 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 170 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍  169 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 148 പേര്‍ക്കും, ആലപ്പുഴയില്‍ 131 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 119 പേര്‍ക്കും, പാലക്കാട് 100 പേര്‍ക്കും, ഇടുക്കിയില്‍  31 പേര്‍ക്കും, വയനാട് 20 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com