പ്രഷർ കുക്കർ തുറന്നപ്പോൾ 700 ഗ്രാം സ്വർണം, യുവാവ് പിടിയിൽ
By സമകാലികമലയാളം ഡെസ്‌ക് | Published: 06th September 2020 08:31 AM |
Last Updated: 06th September 2020 08:31 AM | A+A A- |

കോഴിക്കോട്: പ്രഷർ കുക്കറിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടുയത്. ജിദ്ദയിൽ നിന്നുള്ള യാത്രക്കാരനായ കരുവാരകുണ്ട് സ്വദേശി ടി. ഹംസ (35) ആണ് പിടിയിലായത്.
36 ലക്ഷം രൂപ വില വരുന്ന 700 ഗ്രാം സ്വർണവുമായാണ് ഇയാൾ എത്തിയത്. പുലർച്ചെ 2മണിക്ക് സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ യുവാവിനെ ഡപ്യൂട്ടി കമ്മിഷണർ ഡോ എൻഎസ് രാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Kerala: Officials of Air Intelligence Unit at Calicut International Airport have seized 700 gms gold from a passenger from Jeddah. The gold was concealed inside a pressure cooker pic.twitter.com/k7a3cKnsPe
— ANI (@ANI) September 5, 2020