ആരോഗ്യവകുപ്പില്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റിയ മന്ത്രി ശൈലജയാണ് ഉത്തരവാദി; കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം സര്‍ക്കാരിന്റെ പിടിപ്പുകേട്: കെ സുരേന്ദ്രന്‍

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് അര്‍ദ്ധരാത്രി കോവിഡ് ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് അയച്ചത്
ആരോഗ്യവകുപ്പില്‍ പാര്‍ട്ടിക്കാരെ തിരുകി കയറ്റിയ മന്ത്രി ശൈലജയാണ് ഉത്തരവാദി; കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം സര്‍ക്കാരിന്റെ പിടിപ്പുകേട്: കെ സുരേന്ദ്രന്‍


കൊല്ലം: ആറന്മുളയില്‍ കോവിഡ് പൊസിറ്റീവായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സംഭവത്തില്‍ ആരോഗ്യവകുപ്പിന് വന്‍വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് അര്‍ദ്ധരാത്രി കോവിഡ് ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് അയച്ചത്. രോഗികള്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമായിട്ട് പോലും  ക്രിമിനല്‍ പശ്ചാത്തലമുള്ള ആംബുലന്‍സ് ഡ്രൈവറുടെ കൂടെ രാത്രി 12 മണിക്ക് രണ്ട് യുവതികളെ അയച്ചത് ആരോഗ്യവകുപ്പിന്റെ മനുഷ്യത്വമില്ലായ്മയാണ്. 

ആരോഗ്യവകുപ്പില്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് പാര്‍ട്ടിക്കാരെ തിരുകി കയറ്റിയ മന്ത്രി ശൈലജയാണ് ഈ സംഭവത്തിന് പ്രധാന ഉത്തരവാദി. ലോകത്ത് ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് രോഗികളോടുള്ള കരുതലെന്നും സുരേന്ദ്രന്‍ പറഞ്ഞു. വൈകുന്നേരത്തെ തളളല്‍ അല്ലാതെ കോവിഡ് പ്രതിരോധത്തിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com