പിജെ ജോസഫിന് മേല്‍വിലാസമോ ചിഹ്നമോ ഇല്ല; തോറ്റ് തുന്നം പാടിയവന്റെ വിലാപമെന്ന് ജോസ് കെ മാണി

പിജെ ജോസഫിനെയും മോന്‍സ് ജോസഫിനേയും എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുന്നതിന് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ജോസ് കെ മാണി
പിജെ ജോസഫിന് മേല്‍വിലാസമോ ചിഹ്നമോ ഇല്ല; തോറ്റ് തുന്നം പാടിയവന്റെ വിലാപമെന്ന് ജോസ് കെ മാണി


കോട്ടയം: പിജെ ജോസഫിനെയും മോന്‍സ് ജോസഫിനേയും എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുന്നതിന് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. മുന്നണി മാറ്റം സംബന്ധിച്ച രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ.മാണി.

'കഴിഞ്ഞ മാസം 24ന് നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ വോട്ടെടുപ്പിലും വിട്ടുനില്‍ക്കാന്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ആ വിപ്പ് പി.ജെ.ജോസഫ്, മോന്‍സ് ജോസഫ് എന്നീ എംഎല്‍എമാര്‍ ലംഘിച്ചു. അവര്‍ക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കും. അയോഗ്യത നടപടിയെടുക്കണമെന്ന് സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി ആവശ്യപ്പെട്ടു' ജോസ് കെ.മാണി പറഞ്ഞു.

രണ്ട് പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് അടുത്ത ദിവസം കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കുട്ടനാട്ടില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് സജ്ജമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുമ്പോള്‍ അക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകും. കുട്ടനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പിജെ ജോസഫിന് മേല്‍വിലാസമോ ചിഹ്നമോ ഇല്ലെന്നും തോറ്റ് തുന്നം പാടിയവന്റെ വിലാപമാണെന്നും ജോസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com