മാറ്റമില്ലാതെ തിരുവനന്തപുരം; മലപ്പുറത്തും കൊല്ലത്തും 300ലേറെ രോ​ഗികൾ; അഞ്ചിടത്ത് 200 കടന്നു; ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

മാറ്റമില്ലാതെ തിരുവനന്തപുരം; മലപ്പുറത്തും കൊല്ലത്തും 300ലേറെ രോ​ഗികൾ; അഞ്ചിടത്ത് 200 കടന്നു; ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ
മാറ്റമില്ലാതെ തിരുവനന്തപുരം; മലപ്പുറത്തും കൊല്ലത്തും 300ലേറെ രോ​ഗികൾ; അഞ്ചിടത്ത് 200 കടന്നു; ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോ​ഗികളുടെ എണ്ണം 3000 കടന്നപ്പോൾ രോ​ഗികളുടെ എണ്ണം കൂടുതലുള്ളത് തിരുവനന്തപുരത്ത് തന്നെ. ജില്ലയിൽ ഇന്ന് 528 പേർക്കാണ് കോവിഡ്. മലപ്പുറം കൊല്ലം ജില്ലകളിൽ രോ​ഗികളുടെ എണ്ണം 300 കടന്നപ്പോൾ അഞ്ച് ജില്ലകളിലെ രോ​ഗികളുടെ എണ്ണം 200 കടന്നു. 

മലപ്പുറം ജില്ലയിൽ നിന്നുള്ള 324 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 328 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 281 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 264 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 221 പേർക്കും, കാസർക്കോട് ജില്ലയിൽ നിന്നുള്ള 218 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 200 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 195 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 169 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 162 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 113 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 40 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 39 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 3082 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 56 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 132 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2844 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 189 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 515 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 302 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 297 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 276 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 253 പേർക്കും, കാസർക്കോട് ജില്ലയിൽ നിന്നുള്ള 203 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 200 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 190 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 169 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 157 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 126 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 94 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 35 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 27 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com