സ്വര്‍ണക്കടത്ത് കേസിലെ പ്രതി രക്ഷപ്പെട്ടത് അടിവസ്ത്രം മാത്രം ധരിച്ച്; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

പരിസരത്തെ ഒരു വീട്ടില്‍ നിന്ന് മുണ്ടു വാങ്ങിയാണ് രക്ഷപ്പെട്ടത്
സ്വര്‍ണക്കടത്ത് കേസിലെ പ്രതി രക്ഷപ്പെട്ടത് അടിവസ്ത്രം മാത്രം ധരിച്ച്; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്


മലപ്പുറം: കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രക്ഷപ്പെട്ട ഒരു പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഇടിപ്പിച്ച കാറോടിച്ച അരീക്കോട് പത്തനാപുരം സ്വദേശി ഫസല്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. പരിസരത്തെ ഒരു വീട്ടില്‍ നിന്ന് മുണ്ടു വാങ്ങിയാണ് രക്ഷപ്പെട്ടത്. 

അപകട സ്ഥലത്തു വലിച്ചെറിഞ്ഞ നാലു കിലോയോളം വരുന്ന സ്വര്‍ണമിശ്രിതം കണ്ടെടുത്തിട്ടുണ്ട്. അരീക്കോട് ഊര്‍ങ്ങാട്ടിരി പനബ്ലാവ് സ്വദേശി ഷീബയുടെ ഉടമസ്ഥതയിലുളള കാറിലാണ് സ്വര്‍ണം കടത്തിയത്.

സ്വർണം കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ കരിപ്പൂർ എയർപോർട്ടിന് സമീപത്തുവച്ച് ഡിആർഐ സംഘം ഇന്നോവ ക്രിസ്റ്റ വാഹനം തടഞ്ഞത്. തടഞ്ഞതിന് പിന്നാലെ ഇവരെ തട്ടിത്തെറിപ്പിച്ച് വാഹനം മുന്നോട്ടെടുത്തപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന നാല് പേരിൽ രണ്ട് പേരെ മാത്രമായിരുന്നു പിടികൂടാനായത്. സാരമായി പരിക്കേറ്റ ഉദ്യോ​ഗസ്ഥർ  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com