പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു; അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th September 2020 05:03 PM |
Last Updated: 07th September 2020 05:03 PM | A+A A- |
പാലക്കാട്: ഉപ്പുംപാടത്ത് പിഞ്ചു കുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടി വീട്ടമ്മയുടെ ആത്മഹത്യാശ്രമം. ആറു മൂന്നും വയസ്സുള്ള കുട്ടികള്‍ മരിച്ചു. അമ്മ മഞ്ജുളയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
മൂന്ന് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവുമായുള്ള വഴക്കാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ദീര്‍ഘകാലമായി അവര്‍ വ്യത്യസ്ത വീടുകളിലാണ് താമസിക്കന്നത്. വിവാഹമോചന കേസ് അന്തിമഘട്ടത്തിലാണെന്നും അയല്‍വാസികള്‍ പറയുന്നു.
അമ്മയും കുഞ്ഞുങ്ങളും മാത്രമാണ് ആ സമയത്ത് വീട്ടുലുണ്ടായത്. ഒച്ചകേട്ട് എത്തിയ അയല്‍വാസികളാണ് ഒച്ചവച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടുകയായിരുന്നു. നാട്ടുകാരാണ് കിണറ്റിലിറങ്ങി യുവതിയെ രക്ഷിച്ചത്. കുഞ്ഞുങ്ങളെ ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.