വാഗമണിൽ മയക്കുമരുന്ന് വേട്ട; ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതിയടക്കം ഏഴ് പേർ പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th September 2020 05:22 PM |
Last Updated: 07th September 2020 05:22 PM | A+A A- |

തൊടുപുഴ: ഇടുക്കി വാഗമണ്ണിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി ഏഴ് പേർ അറസ്റ്റിൽ. യുവതിയുൾപ്പെടെയുള്ള ഏഴംഗ സംഘമാണ് പൊലീസിന്റെ പിടിയിലായത്.
പൂഞ്ഞാർ സ്വദേശി അജ്മൽ ഷാ, തിരുവനന്തപുരം സ്വദേശി സിദ്ധു, ഇടുക്കി അട്ടപ്പള്ളം സ്വദേശി നവീൻ ബാബു, കോഴിക്കോട് ബാലുശേരി സ്വദേശി അഖിൽ രാജ്, ആലുവ സ്വദേശി മുഹമ്മദ് ഷിയാദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി രഞ്ജിത്ത്, കോഴിക്കോട് സ്വദേശിനി മുഹ്ലീന എന്നിവരെയാണ് വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തത്.
വാഗമണ്ണിലെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളിലൊരാളായ അജ്മൽ ഷാ മുമ്പും മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്.