'ഇമ്മാതിരി നാണംകെട്ട നാടകങ്ങള്‍ കളിക്കുന്നത് മാന്യമായ രീതി ആണോ?'

'ഇമ്മാതിരി നാണംകെട്ട നാടകങ്ങള്‍ കളിക്കുന്നത് മാന്യമായ രീതി ആണോ?'
'ഇമ്മാതിരി നാണംകെട്ട നാടകങ്ങള്‍ കളിക്കുന്നത് മാന്യമായ രീതി ആണോ?'


ഹോമിയോ ഉള്‍പ്പെടെ  ഇതര വൈദ്യശാസ്ത്ര വിഭാഗങ്ങളോട് ഐഎംഎയ്ക്കും ശാസ്ത്ര സാഹിത്യ പരിഷത്തിനും കാലങ്ങളായി അസഹിഷ്ണുതയാണുള്ളതെന്ന്, കോവിഡ് പ്രതിരോധത്തില്‍ ഹോമിയോ മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ചു പഠനം നടത്തിയ സംവിധായകന്‍ ഡോ. ബിജു. പഠനത്തെ പരാമര്‍ശിച്ചതിന്റെ പേരില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഡോ. ബിജുവിന്റെ പ്രതികരണം. പഠനത്തെക്കുറിച്ച് അറിയാനായി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ ആള്‍മാറാട്ടം നടത്തിയെന്നും ഡോ. ബിജു കുറിപ്പില്‍ ആരോപിച്ചു.

ഡോ. ബിജുവിന്റെ കുറിപ്പ്:  

ബഹു ആരോഗ്യ വകുപ്പ് മന്ത്രി വെറും ആരോഗ്യ മന്ത്രി മാത്രമല്ല ആയുഷ് വകുപ്പിന്റെ കൂടി മന്ത്രി ആണ് , മന്ത്രി ഭരിക്കുന്ന ആയുഷ് വകുപ്പിലെ ഒരു വിഭാഗമായ ഹോമിയോപ്പതി വകുപ്പ് നടത്തിയ ചെറിയ തോതിലുള്ള ഒരു പഠനത്തെപറ്റിയും രോഗ പ്രതിരോധ രംഗത്ത് ഹോമിയോപ്പതി മരുന്നുകള്‍ കൂടി ഉപയോഗിക്കുന്നത് ഗുണം ചെയ്യുന്നതായി കാണുന്നു എന്നും പ്രസ്താവിച്ചതിനെതിരെ ഐ എം എ യും ശാസ്ത്ര സാഹിത്യ പരിഷത്തും ഉറഞ്ഞു തുള്ളുകയാണ്. അതായിക്കോട്ടെ ആയുഷ് ചികിത്സാ വിഭാഗങ്ങളോട് ഈ രണ്ടു കൂട്ടര്‍ക്കുമുള്ള അസഹിഷ്ണുത എല്ലാവര്‍ക്കും അറിയാം. അത് പ്രകടിപ്പിക്കുന്നത് ഒക്കെ ആശയപരം ആയി വേണം. അതിനിടെ നിലവാരമില്ലാത്ത മോശം പണികള്‍ക്ക് ഇറങ്ങരുത്. ഈ പറഞ്ഞത് ശാസ്ത്ര സാഹിത്യ പരിഷത്തിനോട് ആണ്. പത്തനംതിട്ടയില്‍ നടത്തിയ സ്റ്റഡിയുടെ ബ്ലഡ് സാമ്പിള്‍ ടെസ്റ്റിന് സഹായിച്ച ലബോറട്ടറിയില്‍ നിന്നും ഇന്ന് രാവിലെ ഒരു ഫോണ്‍ കോള്‍. സര്‍ക്കാരില്‍ നിന്നും രണ്ടു പേര്‍ വന്നിരിക്കുന്നു, അവര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ടില്‍ കൊടുത്ത ലാബ് റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ വേണം അത്രേ. ശ്ശെടാ സര്‍ക്കാരില്‍ നിന്നാണെങ്കില്‍ ഔദ്യോഗികമായി ഹോമിയോപ്പതി ജില്ലാ ഓഫീസിനോടണല്ലോ ഇത് ചോദിക്കേണ്ടത്. ഇതിപ്പോള്‍ ആരാണ് നേരിട്ട് ലാബിലേക്ക് ഒരു സര്‍ക്കാര്‍ പ്രതിനിധികള്‍. ഫോണ് അവരോട് കൊടുക്കാന്‍ പറഞ്ഞു. ആരാണ് ഏത് സര്‍ക്കാര്‍ വകുപ്പില്‍ നിന്നാണ് എന്നു ചോദിച്ചപ്പോള്‍ ഉരുണ്ടു കളി. ഒടുവില്‍ പറഞ്ഞു ഞങ്ങള്‍ ശാസ്ത്ര സാഹിത്യ പരിഷത്തില്‍ നിന്നാണ്. ( പേര് പറഞ്ഞിട്ടുണ്ട്, അത് ഇവിടെ പരസ്യപ്പെടുത്തുന്നില്ല) ഒരു സര്‍ക്കാര്‍ വകുപ്പ് നടത്തിയ സ്റ്റഡിയുടെ പേഴ്‌സണല്‍ ഡാറ്റ ചോദിച്ചാണ് പരിഷത്ത് വന്നിരിക്കുന്നത്. അതും സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആണെന്ന് കള്ളം പറഞ്ഞ്.. പ്രിയപ്പെട്ട പരിഷത്തെ ഇമ്മാതിരി നാണംകെട്ട നാടകങ്ങള്‍ കളിക്കുന്നത് മാന്യമായ രീതി ആണോ. നിങ്ങള്‍ എന്നു മുതല്‍ ആണ് സര്‍ക്കാരിന്റെ പ്രതിനിധി ആയത്. സര്‍ക്കാരിന്റെ പ്രതിനിധികള്‍ എന്നു പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരം അല്ലേ..നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യങ്ങള്‍ അറിയണമെങ്കില്‍ ഈ സ്റ്റഡി പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ വകുപ്പിനോട് ചോദിക്കാമല്ലോ.അല്ലാതെ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്ന ആള്‍മാറാട്ടം നടത്തുന്നത് ഒക്കെ എന്ത് മോശം പണിയാണ് പരിഷത്തെ.ഒന്നു ചോദിച്ചോട്ടെ നിങ്ങള്‍ക് ഈ വിഷയത്തില്‍ എന്താണ് ഇത്ര ഹാലിളക്കം.. ഒന്നുമില്ലെങ്കില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നല്ലേ നിങ്ങളുടെ സംഘടനയുടെ പേര്. എല്ലാ പഠനങ്ങളേയും തുറന്ന മനസ്സോടെ സ്വീകരിക്കുകയും യോജിപ്പുകളും വിയോജിപ്പുകളും ആശയപരമായി ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ട നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ഏകപക്ഷീയമായ അജണ്ടകളും ആയി കള്ളത്തരങ്ങള്‍ക്ക് ഇറങ്ങി പുറപ്പെടുന്നത്. ഇനിയെങ്കിലും കുറച്ചു ജനാധിപത്യ ബോധവും തുറന്ന മനഃസ്ഥിതിയും നിങ്ങള്‍ക്ക് ഉണ്ടാകേണ്ടതല്ലേ..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com