ബെൻസ് കാറിന് ഇഷ്ട നമ്പർ, ചിലവിട്ടത് 1.98 ലക്ഷം;  റെക്കോർഡിട്ട് ഏലത്തോട്ടം ഉടമ 

ബെൻസ് കാറിന് ഇഷ്ട നമ്പർ, ചിലവിട്ടത് 1.98 ലക്ഷം;  റെക്കോർഡിട്ട് ഏലത്തോട്ടം ഉടമ 

85 ലക്ഷം രൂപയാണ് കാറിന്റെ വില

ഇടുക്കി: പുതിയ ബെൻസ് കാറിന് ഇഷ്ടനമ്പർ ലഭിക്കാൻ ഉടമ ചിലവിട്ടത് 1.98 ലക്ഷം രൂപ. ഫാൻസി നമ്പർ റെക്കോർഡ് തുകയ്ക്കു ലേലത്തിൽ കരസ്ഥമാക്കിയത് നെല്ലിക്കാട് സ്വദേശിയായ സി ഡി ബോബൻ എന്നയാളാണ്. കാറിന് KL69 C 3333 എന്ന നമ്പർ ലഭിക്കാനാണ് ഏലത്തോട്ടം ഉടമയായ ബോബൻ ലേലത്തിൽ പങ്കെടുത്തത്. 

85 ലക്ഷം രൂപയാണ് കാറിന്റെ വില. ഉടുമ്പൻചോല മോട്ടർ വാഹനവകുപ്പ് ഓഫിസ് ആരംഭിച്ച ശേഷം ഫാൻസി നമ്പറിനായി നടന്ന ഏറ്റവും ഉയർന്ന തുകയുടെ ലേലമാണിതെന്നാണ് റിപ്പോർട്ട്. ബോബനെ കൂടാതെ മറ്റ് രണ്ടുപേർ കൂടി ലേലത്തിൽ പങ്കെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com