ആളില്ല; ജനശതാബ്ദി അടക്കം മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി; ശനിയാഴ്ച മുതൽ ഓടില്ല
By സമകാലികമലയാളം ഡെസ്‌ക് | Published: 08th September 2020 10:19 PM |
Last Updated: 08th September 2020 10:20 PM | A+A A- |
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് പ്രത്യേക സർവീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കി. ട്രെയിനുകൾ ശനിയാഴ്ച്ച മുതൽ ഓടില്ല.
തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം - തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റെയിൽവേയുടെ തീരുമാനം.
ലോക്ഡൗൺ സാഹചര്യത്തിലാണ് പ്രത്യേക സർവീസ് ഏർപ്പെടുത്തിയത്. ഇവയുൾപ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് നടത്തില്ലെന്ന് റെയിൽവേ വ്യക്തമാക്കി.