രണ്ടിലയ്ക്കായി ജോസഫ് ഹൈക്കോടതിയില്‍; തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിനെതിരെ ഹര്‍ജി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th September 2020 12:37 PM |
Last Updated: 08th September 2020 12:37 PM | A+A A- |

കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയില്‍. വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനമത്തിലെത്തിയതെന്ന് ആരോപിച്ചാണ് ജോസഫിന്റെ ഹര്‍ജി.
കെഎം മാണിയുടെ മരണത്തെത്തുടര്‍ന്ന് യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞയാഴ്ചയാണ് രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിനു നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്. കമ്മഷണര്‍ അശോക് ലവാസയുടെ വിയോജനക്കുറിപ്പോടെയായിരുന്നു തീരുമാനം.
നേരത്തെ ജോസ് കെ മാണിയെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍നിന്നു തടയാന്‍ കോടതി വിധിയിലൂടെ ജോസഫിന് ആയിരുന്നു. എന്നാല്‍ രണ്ടില ചിഹ്നം ജോസിനു നല്‍കിയതോടെ ബലാബലത്തില്‍ ജോസഫ് പിന്നിലായി.
തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ജോസഫ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.