തെരഞ്ഞെടുപ്പുണ്ടോ എന്നറിയട്ടെ; എന്നിട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാമെന്ന് കെ സുരേന്ദ്രന്‍

യുഡിഎഫിന്റെ ധാര്‍മിക നേതൃത്വം കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതോടെ മുന്നണിയുടെ ജനപിന്തുണ നഷ്ടമാകുമെന്ന് സുരേന്ദ്രന്‍
തെരഞ്ഞെടുപ്പുണ്ടോ എന്നറിയട്ടെ; എന്നിട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാമെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: നാലുമാസത്തേക്ക് മാത്രമായി തെരഞ്ഞെടുപ്പ് വേണ്ടെന്ന് ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍. കുട്ടനാട്ടില്‍ ആദ്യം ഇലക്ഷനുണ്ടോയെന്നറിയട്ടെ. എന്നിട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാമെന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍  സര്‍ക്കാരുമായി ഒന്നിക്കാനില്ല. ബിജെപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കണ്ണൂരിലെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെപ്പറ്റി
അറിയില്ല. കണ്ണൂരില്‍ ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രത്തില്‍ നിന്നാണ് വലിയ തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞുയ

യുഡിഎഫില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുസ്ലീം ലീഗാണ്. യുഡിഎഫിന്റെ ധാര്‍മിക നേതൃത്വം കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചതോടെ മുന്നണിയുടെ ജനപിന്തുണ നഷ്ടമാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആറുമാസം മുന്‍പ് രാഹുല്‍ഗാന്ധിയുടെ മന്ത്രിസഭയില്‍ മന്ത്രിയാകാമെന്ന് കരുതി ഒരാള്‍ അങ്ങോട്ട് പോയിരുന്നു. അവരെ തെക്കോട്ട് എടുക്കാനാണ് യുഡിഎഫ് തീരുമാനം. എംഎല്‍എ സ്ഥാനം രാജിവച്ച് വടക്കോട്ട് പോയ ആളുകള്‍ ലോക്‌സഭാംഗത്വം രാജിവച്ച് കേരളത്തിലേക്ക് വരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഇതില്‍ നിന്ന് എംപിമാര്‍ പിന്‍മാറണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com