സാമൂഹിക സുരക്ഷാ പെൻഷനുകൾ ഇനി എല്ലാ മാസവും 20-ാം തിയതി മുതൽ, ഉത്തരവ് പുറത്തിറക്കി

ഓരോ മാസത്തെയും പെൻഷൻ അതതു മാസം തന്നെ നൽകും
സാമൂഹിക സുരക്ഷാ പെൻഷനുകൾ ഇനി എല്ലാ മാസവും 20-ാം തിയതി മുതൽ, ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം:  ഓരോ മാസത്തെയും പെൻഷൻ അതതു മാസം തന്നെ നൽകുമെന്ന് ധനവകുപ്പ് അറിയിച്ചു. സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമ പെൻഷനും ഓരോ മാസവും 20-ാം തിയതിക്ക് ശേഷം വിതരണം ചെയ്യും. ഇതു സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി.

ഓഗസ്റ്റ് വരെയുള്ള പെൻഷൻ വിതരണം ചെയ്തു കഴിഞ്ഞു. ഈ മാസം മുതൽ 100 രൂപ വർധനയോടെ 1400 രൂപയാണു നൽകുക. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ സാമൂഹ്യ ക്ഷേമ പെൻഷൻ ആയിരം രൂപയായി വർധിപ്പിക്കുമെന്നും പിന്നീടുള്ള ഓരോ വർഷവും നൂറു രൂപവീതം കൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക വർധന നടപ്പിലാക്കിയിരിക്കുന്നത്. 1400 രൂപയിൽ കൂടുതൽ വാങ്ങുന്നവർക്ക് അതേ നിരക്കു തന്നെ തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com