ഇത്തവണ പണി പാളി; സ്ലാബിലെ 'പാര്‍ക്കിങ് വിസ്മയ'ത്തിലെ പുതിയ വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th September 2020 10:31 AM |
Last Updated: 09th September 2020 10:31 AM | A+A A- |
ഇരു വശവും കുഴിയുള്ള സ്ലാബിന് മുകളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇന്നോവ കണ്ട് അന്തംവിട്ട വാഹന പ്രേമികളെ ഒന്നുകൂടി അമ്പരപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ ഡ്രൈവര്‍. പണി പക്ഷേ പാളിപ്പോയെന്നു മാത്രം.
മാനന്തവാടി പേര്യ ആലാറ്റില്‍ സ്വദേശി പ്ലാപറമ്പില്‍ പി ജെ ബിജുവാണ് ഇന്നോവയെ ഇടുങ്ങിയ സ്ലാബില്‍ പാര്‍ക്ക് ചെയ്ത 'മാരക' െ്രെഡവര്‍.ബിജുവിന്റെ പാര്‍ക്കിങ്ങും അതെങ്ങനെയെന്നു വ്യക്തമാക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് ആയിരുന്നു.
ഇപ്പോള്‍ അതേ ഇടത്ത് മറ്റൊരു വണ്ടി പാര്‍ക്കു ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ പാര്‍ക്കിങ് ശ്രമം പക്ഷേ വിജയം കണ്ടില്ല.