'ബാബ്സിന് പൂട്ടുവീണു'; കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

പരിഷ്കരിച്ച ഇസൂസു D-മാക്സ് V-ക്രോസിന്റെ ഉടമയ്‌ക്ക് സസ്പെൻഷൻ നോട്ടീസ് അയച്ചു
'ബാബ്സിന് പൂട്ടുവീണു'; കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

മൂഹമാധ്യമങ്ങളിലടക്കം വൈറലായ ബ‌ാബ്സ് എന്ന കാറിന്റെ രജിസ്ട്രേഷൻ മോട്ടർ വാഹന വകുപ്പ് റദ്ദാക്കി. മോട്ടർ വാഹന നിയമങ്ങൾ ലംഘിച്ചും സൈസ് അപ്രൂവൽ സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായും വാഹനത്തിൽ മാറ്റം വരുത്തിയതിനാലാണ് നടപടി. പരിഷ്കരിച്ച ഇസൂസു D-മാക്സ് V-ക്രോസിന്റെ ഉടമയ്‌ക്ക് സസ്പെൻഷൻ നോട്ടീസ് അയച്ചു. സസ്പെൻഷൻ ആറ് മാസത്തേക്ക് അല്ലെങ്കിൽ പരിഷ്കരിച്ച എല്ലാ ഭാഗങ്ങളും വാഹനത്തിൽ നിന്ന് നീക്കംചെയ്യുന്നതുവരെ സാധുവാണ്.

വാഹനത്തിൽ ഇരുപതോളം മാറ്റങ്ങൾ വരുത്തിയതിനാണ് നടപടിയെന്ന് മൂവാറ്റുപുഴ ആർടിഒ അധികൃതർ പറഞ്ഞു. ബംപർ ഇളക്കി മാറ്റിയും കാറിന്റെ വശങ്ങളിലേക്കു തള്ളി നിൽക്കുന്ന വലിയ ചക്രങ്ങൾ ഘടിപ്പിച്ചും അതീതീവ്ര പ്രകാശമുള്ള ലൈറ്റുകളും വലിപ്പമുള്ള ക്രാഷ് ഗാർഡുകളും മറ്റും ഘടിപ്പിച്ചുമാണ് വാഹനത്തിന് രൂപമാറ്റം വരുത്തിയത്. സ്റ്റീൽ പൈപ്പുകൾ, വൈഡ് ബോഡി കിറ്റ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച കസ്റ്റമൈസ്ഡ് ഫ്രണ്ട് ബമ്പർ ഉൾപ്പെടെയുള്ള അനന്തര വിപണന ഭാഗങ്ങളും വാഹനത്തിലുണ്ട്.

ആറ് മാസത്തിനുള്ളിൽ  രൂപമാറ്റങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ശാശ്വതമായി റദ്ദാക്കപ്പെടും എന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com