ഇര തേടി താറാവിന്‍ കൂട്ടില്‍; ഏഴ് അടി നീളവും 10 കിലോ തൂക്കവുമുളള പെരുമ്പാമ്പിനെ പിടികൂടി
By സമകാലികമലയാളം ഡെസ്‌ക് | Published: 10th September 2020 10:08 PM |
Last Updated: 10th September 2020 10:08 PM | A+A A- |

ആലപ്പുഴ: ആലപ്പുഴയില്‍ താറാവിന്‍ കൂട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഹരിപ്പാട് കാര്‍ത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിന് വടക്ക് ചിറ്റൂര്‍ കിഴക്കതില്‍ പ്രകാശന്റെ വീടിന് സമീപമുള്ള താറാവിന്‍ കൂട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 7 അടി നീളവും 10 കിലോ ഗ്രാം തൂക്കവുമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.
പ്രകാശന്റെ ഭാര്യ താറാവുകളെ കൂട് തുറന്ന് പുറത്തുവിടാന്‍ ചെന്നപ്പോഴാണ് കൂട്ടിനുള്ളില്‍ പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ ഗ്രാമ പഞ്ചായത്തംഗം അല്ലിറാണി റാന്നി ഫോറസ്റ്റ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്റെ പാമ്പ് പിടുത്തക്കാരന്‍ പാനൂര്‍ സ്വദേശി ഹുസൈന്‍ പാമ്പിനെ പിടികൂടുകയായിരുന്നു.