നാളെ മുതല്‍ തിരുവനന്തപുരം - എറണാകുളം നോണ്‍ സ്‌റ്റോപ്പ് എസി ബസ്; സര്‍വീസുമായി കെഎസ്ആര്‍ടിസി
By സമകാലികമലയാളം ഡെസ്‌ക് | Published: 10th September 2020 10:47 AM |
Last Updated: 10th September 2020 10:47 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി തിരുവനന്തപുരം- എറണാകുളം നോണ്‍ സ്‌റ്റോപ്പ് എസി ബസ് നാളെ മുതല്‍ ആരംഭിക്കും. രാവിലെ
രാവിലെ 5.30 നാണ് ബസ് പുറപ്പെടുക. വൈകീട്ട് ആറ് മണിക്കാണ് തിരുവനന്തപുരത്തക്കുള്ള മടക്കയാത്ര. ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് സര്‍വീസ് നടത്താനുളള കെഎസ്ആര്‍ടിസി തീരുമാനം. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രത്യേക സര്‍വീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യല്‍ ട്രെയിനുകളാണ് റെയല്‍വെ റദ്ദാക്കിയത്. മതിയായ ആളില്ലാത്ത സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കുന്നതെന്നായിരുന്നു വിശദീകരണം.
തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം- കണ്ണൂര്‍ ജനശദാബ്ദി സ്പെഷ്യലുകളും തിരുവനന്തപുരം- എറണാകുളം വേണാട് പ്രത്യേക സര്‍വീസാണ് റദ്ദാക്കിയത്. ഈ മാസം 12 മുതലാണ് സര്‍വീസ് നിര്‍ത്തലാക്കുന്നത്.