എംസി കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി; ആറുമാസത്തിനുള്ളില്‍ ബാധ്യത തീര്‍ക്കാന്‍ നിര്‍ദേശം, നടപടിയുമായി ലീഗ്

ഈ വിഷയത്തെ പാര്‍ട്ടി ഗൗരവത്തോടെ കാണുന്നെന്നും നിക്ഷേപകരുടെ ആശങ്കയ്ക്കര് പ്രാഥമിക പരിഗണന നല്‍കുന്നെന്നും മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി. 
എംസി കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി; ആറുമാസത്തിനുള്ളില്‍ ബാധ്യത തീര്‍ക്കാന്‍ നിര്‍ദേശം, നടപടിയുമായി ലീഗ്

മലപ്പുറം: കാസര്‍കോട് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാനായി പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

എംഎല്‍എയോട് വിശദീകരണം ചോദിച്ചു. ആസ്തി ബാധ്യതകള്‍ 15 ദിവസത്തിനുള്ളില്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കണം. ആറ് മാസത്തിനുള്ളില്‍ കടബാധ്യത മുഴുവന്‍ തീര്‍ക്കണം. പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്നതിന് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ട്ര മാഹീന്‍ ഹാജിയെ ചുമതലപ്പെടുത്തിയതായും ലീഗ് നേതൃയോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി എംപി മാധ്യമങ്ങളോട് പറഞ്ഞു. 

ഈ വിഷയത്തെ പാര്‍ട്ടി ഗൗരവത്തോടെ കാണുന്നെന്നും നിക്ഷേപകരുടെ ആശങ്കയ്ക്കര് പ്രാഥമിക പരിഗണന നല്‍കുന്നെന്നും മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com