കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍; ദുരൂഹത

തിരുവനന്തപുരത്ത് കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റ വീട്ട് മുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തി
കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍; ദുരൂഹത

തിരുവനന്തപുരം:  തിരുവനന്തപുരത്ത് കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റ വീട്ട് മുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തി. നെയ്യാറ്റിന്‍കര കീഴാറൂര്‍ സ്വദേശി ഷാജിയുടെ മൃതദേഹമാണ് കൂട്ടുകാരന്റെ വീട്ടിലെ കിണറില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പാണ് 28കാരനായ ഷാജിയെ കാണാതായത്. യുവാവിനെ കാണാനില്ലെന്ന്  ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com