ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആയിരം പേര്‍ക്കാണ് ദിവസേന ദര്‍ശനം അനുവദിക്കുക
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം


ഗുരുവായൂര്‍: അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ ഭക്തര്‍ക്ക് പ്രവേശനം. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ആയിരം പേര്‍ക്കാണ് ദിവസേന ദര്‍ശനം അനുവദിക്കുക. നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല. കൃഷ്ണനാട്ടം, തുലാഭാരം തുടങ്ങിയ വഴിപാടുകള്‍ക്ക് ഇന്നുമുതല്‍ തുടക്കമാകും. കോവിഡ് പ്രോട്ടോക്കോളിനെ തുടര്‍ന്ന് അഷ്ടമി രോഹിണി ദിനത്തിലെ ശോഭയാത്ര
ഒഴിവാക്കിയിട്ടുണ്ട്.

ആറന്മുളയില്‍ ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് അഷ്ടമിരോഹിണി വള്ളസദ്യ നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമാണ് നടക്കുക. ചടങ്ങുകളിലേക്ക് ഭക്തക്ക് പ്രവേശനം ഇല്ല. ആകെ 32 പേര്‍ക്ക് മാത്രമാണ് സമൂഹ വള്ളസദ്യയില്‍ പ്രവേശനം. ഇതില്‍ 24 പേരും പള്ളിയോടത്തില്‍ വരുന്നവരാണ്. ബാക്കിയുള്ളവര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും പള്ളിയോട സേവ സംഘം ഭാരവാഹികളുമാണ്. ളാക ഇടയാറന്‍മുള പള്ളിയോടത്തില്‍ മധ്യമേഖലയില്‍ നിന്നുള്ള കരക്കാരാണ് സമൂഹ വള്ളസദ്യയില്‍ പങ്കെടുക്കുക. പതിവിന് വിപരീതമായി ക്ഷേത്ര പരിസരത്തിന് പുറത്താണ് വള്ളസദ്യ നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com