സ്വര്‍ണക്കടത്ത്: കോഴിക്കോട്ട് 1.84 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി
By സമകാലികമലയാളം ഡെസ്‌ക് | Published: 11th September 2020 04:00 PM |
Last Updated: 11th September 2020 04:19 PM | A+A A- |

കോഴിക്കോട്:സ്വര്‍ണക്കടത്ത് കേസില്‍ കോടികളുടെ സ്വത്തുവകകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോഴിക്കോട്ടുളള സ്വത്തുവകകള്‍ കണ്ടുകെട്ടിയ കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
2013ലെ നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. പി കെ ഫായിസിന്റെ ഭാര്യയുടെ പേരില്‍ വടകരയിലുളള വീട്, അഷ്‌റഫ്, സഹോദരന്‍ സുബൈര്‍, അബ്ദുള്‍ റഹീം എന്നിവരുടെ പേരിലുളള സ്വത്തുവകകളുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളാണ് ഇവര്‍ നാലുപേരും.
കോഴിക്കോട് ജില്ലയില്‍ ഇവരുടെ പേരുകളിലുളള വീട്, അപ്പാര്‍ട്ട്മെന്റ്, ഭൂമി, സ്ഥിരം നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. ഇതിന് 1.84 കോടി രൂപയുടെ മൂല്യമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.