ഓണക്കിറ്റ് ചൊവ്വാഴ്ച വരെ ലഭിക്കും ; മുന്‍ഗണന കാര്‍ഡുകാര്‍ക്ക് സൗജന്യമായി ധാന്യം

മുന്‍ഗണനേതര വിഭാഗം നീലകാര്‍ഡിലെ ഓരോ അംഗങ്ങള്‍ക്കും രണ്ടു കിലോ അരി കിലോയ്ക്ക് നാലുരൂപ നിരക്കില്‍ ലഭിക്കും
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം : സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ഈ മാസം 15 വരെ നീട്ടി. ഈ മാസം റേഷന്‍ വിഹിതം ഏതെങ്കിലും വിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് ഉള്ളത് സ്‌റ്റോക്ക് ഇല്ലെങ്കില്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും കടമെടുത്തു നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ഇപോസ് മെഷീനില്‍ ഇന്നലെ മുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തി. 

ഈ വ്യവസ്ഥ നിര്‍ത്തിവെച്ചിരുന്നത് കാര്‍ഡ് ഉടമകളെ പ്രയാസത്തിലാക്കിയിരുന്നു. ഈ മാസം മുന്‍ഗണനേതര വിഭാഗം നീലകാര്‍ഡിലെ ഓരോ അംഗങ്ങള്‍ക്കും രണ്ടു കിലോ അരി കിലോയ്ക്ക് നാലുരൂപ നിരക്കില്‍ ലഭിക്കും. വെള്ള കാര്‍ഡിലെ ഓരോ അംഗത്തിനും മൂന്നുകിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും ലഭിക്കും. 

മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ഒന്നിന് ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല കേന്ദ്രപദ്ധതി പ്രകാരം സൗജന്യമായി ഈ മാസവും നല്‍കും. കഴിഞ്ഞമാസം ഇതു ലഭിക്കാത്തവര്‍ക്ക് അതുകൂടി ചേര്‍ത്ത് രണ്ടു കിലോ നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com