ദൈവം ഞങ്ങളോടൊപ്പം; അപ്പുറത്തുള്ളത് ഒരു വട്ടപൂജ്യം;  മുഖ്യമന്ത്രിക്ക് ഒരുദിവസംകൂടി കാക്കാമായിരുന്നു; പ്രതികരണവുമായി ജോസഫ്

തങ്ങളുടെ ഭാഗമാണ് ശരിയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. അപ്പുറത്തുള്ളത് ഒരു വട്ട പൂജ്യമാണ്
ദൈവം ഞങ്ങളോടൊപ്പം; അപ്പുറത്തുള്ളത് ഒരു വട്ടപൂജ്യം;  മുഖ്യമന്ത്രിക്ക് ഒരുദിവസംകൂടി കാക്കാമായിരുന്നു; പ്രതികരണവുമായി ജോസഫ്


കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന് സ്‌റ്റേ വിധിച്ച ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി പി ജെ ജോസഫ്. സത്യവും നീതിയും ജയിക്കും. അന്തിമ വിധിയും തങ്ങളോടൊപ്പമായിരിക്കുമെന്നും ദൈവം കൂടെയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

തങ്ങളുടെ ഭാഗമാണ് ശരിയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. അപ്പുറത്തുള്ളത് ഒരു വട്ട പൂജ്യമാണ്. കേരള കോണ്‍ഗ്രസ് എന്ന പേരും ചിഹ്നവും ഉപയോഗിക്കാന്‍ അവര്‍ക്ക് യോഗ്യതയില്ല. ജോസ് കെ മാണി ചെയര്‍മാന്‍ ആയി ആക്ട് ചെയ്യാന്‍ പാടില്ലെന്ന് ഇടുക്കി മുന്‍സിഫ് കോടതിയിടെയും കട്ടപ്പന സബ് കോടതിയുടെയും വിധി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ചിഹ്നം ജോസ് പക്ഷത്തിന് നല്‍കി ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിറക്കിയത് എന്നും ജോസഫ് ചൂണ്ടിക്കാണിച്ചു. 

ചിഹ്നം വിട്ടുനല്‍കുന്നതിന് എതിരെ ഇലക്ഷന്‍ കമ്മീഷനിലെ മൂന്ന് അംഗങ്ങളില്‍ ഒരാള്‍ ശക്തമായ വിയോജനക്കുറിപ്പ് എഴുതിയെന്നും താനാണ് പാര്‍ട്ടിയുടെ നിലവിലെ വര്‍ക്കിങ് ചെയര്‍മാനെന്നും ജോസഫ് പറഞ്ഞു. 

ജോസ് കെ മാണി  കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തത് കോടതിയലക്ഷ്യമാണ്. മുഖ്യമന്ത്രിക്ക് ഒരുദിവസം കൂടി കാത്തുനില്‍ക്കാമായിരുന്നു. കോടതിയലക്ഷ്യത്തിന് ജോസ് കെ മാണിയെ ശിക്ഷിക്കുമെന്നും ജോസഫ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com