ബിനീഷിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ; ലഹരികടത്തുകേസില്‍ എന്‍സിബിയും ചോദ്യം ചെയ്യും

ബിനീഷ് നല്‍കിയ ചില വിവരങ്ങള്‍ വസ്തുതാപരമല്ലെന്ന് ഇഡി വിലയിരുത്തുന്നു
ബിനീഷിന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ; ലഹരികടത്തുകേസില്‍ എന്‍സിബിയും ചോദ്യം ചെയ്യും

കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനു കമ്മിഷന്‍ നല്‍കിയ യുഎഎഫ്എക്‌സ് സൊലൂഷന്‍സ്, യൂണിടാക് എന്നീ സ്ഥാപനങ്ങളെ സംബന്ധിച്ചു ബിനീഷ് നല്‍കിയ ചില വിവരങ്ങള്‍ വസ്തുതാപരമല്ലെന്നും ഇഡി വിലയിരുത്തുന്നു.

ബിനീഷിന് മറ്റു പലരുടെയും പേരില്‍  ബിനാമി കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യുഎഎഫ്എക്‌സ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നുമാണ് അന്വേഷണസംഘത്തിന്റെ അനുമാനം. എന്നാല്‍ സ്ഥാപനവുമായി ബന്ധമില്ലെന്ന് പറഞ്ഞ ബിനീഷ്, സ്ഥാപന ഉടമ അബ്ദുള്‍ ലത്തീഫുമായി സൗഹൃദമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. 

തിരുവനന്തപുരത്ത് വരുമ്പോൾ അബ്ദുൾ ലത്തീഫിന്റെ കാർ ഉപയോഗിക്കുന്നതിനു പിന്നിൽ സൗഹൃദത്തിൽ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. എന്നാൽ  തിരുവനന്തപുരത്തെ ഒരു ഹോട്ടൽ ബിസിനസിൽ ഇരുവർക്കും പങ്കാളിത്തമുള്ളത് ഇ ഡി കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് എൻഫോഴ്സ്മെന്റ്.  ബംഗളൂരുവിൽ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്പനികൾവഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. 

അിനിടെ, ബം​ഗളൂരു ലഹരി കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അടുത്തയാഴ്ച ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കും. കേസിലെ പ്രതി അനൂപ് മുഹമ്മദ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. മുന്നോടിയായി, ബിനീഷ് കഴിഞ്ഞ ദിവസം എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മൊഴിയുടെ പകർപ്പ് എൻസിബി ആവശ്യപ്പെട്ടിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com