മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ചോദ്യം ചെയ്തു

വിദേശത്ത് നിന്ന് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷകാര്യമന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് സംഘം ചോദ്യം ചെയ്തു
മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ചോദ്യം ചെയ്തു

കൊച്ചി: വിദേശത്ത് നിന്ന് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷകാര്യമന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് സംഘം ചോദ്യം ചെയ്തു. കെടി ജലീലിൻ്റെ മൊഴിയെടുത്ത കാര്യം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മേധാവിയാണ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റിലെ ചില ഉദ്യോ​ഗസ്ഥർ മന്ത്രിയെ നേരിൽ കണ്ടത്. 

രാവിലെ ആലുവയിൽ നിന്നും അരൂരിലെ തന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയ കെടി ജലീൽ വൈകീട്ടോടെ മലപ്പുറത്തേക്ക് തിരിച്ചു പോയിട്ടുണ്ട്. അരൂരിലേക്ക് തിരിക്കും മുൻപ് ആലുവയിൽ വച്ചാണ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിക്കാതെ മന്ത്രിയെ വന്നു കണ്ടത് എന്നാണ് സൂചന. 

നയതന്ത്രബാഗിലൂടെ മതഗ്രന്ഥങ്ങൾ വന്നതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റിൻ്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ മന്ത്രിയോട് ചോദിച്ചറിഞ്ഞു എന്നാണ് വിവരം. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുളള ബന്ധവും ആരാഞ്ഞതായാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com