'സത്യമേ ജയിക്കൂ, ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല'; ചോദ്യം ചെയ്യലില്‍ മന്ത്രി കെ ടി ജലീല്‍ 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നതിനിടെ, മന്ത്രി കെ ടി ജലീലിന്റെ ആദ്യ പ്രതികരണം
'സത്യമേ ജയിക്കൂ, ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല'; ചോദ്യം ചെയ്യലില്‍ മന്ത്രി കെ ടി ജലീല്‍ 

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നതിനിടെ, മന്ത്രി കെ ടി ജലീലിന്റെ ആദ്യ പ്രതികരണം. സത്യമേ ജയിക്കൂ, മറിച്ചൊന്നും സംഭവിക്കില്ല എന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ന് രാവിലെയാണ് മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. രഹസ്യമായി എറണാകുളത്ത് വച്ച് നടന്ന ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. വിദേശത്ത് നിന്ന് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിനെ കുറിച്ചായിരുന്നു മുഖ്യമായി ചോദ്യം ചെയ്യല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം. 'സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല.' - ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെടി ജലീലിന്റെ മൊഴിയെടുത്ത കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥര്‍ മന്ത്രിയെ നേരില്‍ കണ്ടത്. ആലുവയില്‍ വച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിക്കാതെ മന്ത്രിയെ വന്നു കണ്ടത് എന്നാണ് സൂചന. 

നയതന്ത്രബാഗിലൂടെ മതഗ്രന്ഥങ്ങള്‍ വന്നതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ മന്ത്രിയോട് ചോദിച്ചറിഞ്ഞു എന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുളള ബന്ധവും ആരാഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com