പുതിയ ന്യൂനമർദത്തിനു സാധ്യത; സംസ്ഥാനത്ത് മഴ തുടരും, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
By സമകാലിക മലയാളം ഡെസ് | Published: 12th September 2020 08:30 AM |
Last Updated: 12th September 2020 08:30 AM | A+A A- |
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. മഹാരാഷ്ട്ര മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.