ഇന്ത്യൻ പ്രതിജ്ഞ ഒരു മിനിറ്റിൽ തിരിച്ചെഴുതി; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി ദേവിനന്ദന
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th September 2020 03:23 PM |
Last Updated: 13th September 2020 03:23 PM | A+A A- |
കൊല്ലം: ഇംഗ്ലീഷിലുള്ള ഇന്ത്യൻ പ്രതിജ്ഞയിലെ 165 അക്ഷരങ്ങൾ ഒരു മിനിറ്റിൽ തിരിച്ചെഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് വർക്കല സ്വദേശിനി ദേവിനന്ദന. നിലവിലെ 140 അക്ഷരങ്ങളെന്ന ദേശീയ റെക്കോഡിനേക്കാൾ മികച്ചതാണ് ദേവിനന്ദനയുടെ പ്രകടനം. 25 അക്ഷരങ്ങൾ കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് നൽകിയത്.
വർക്കല വാച്ചർമുക്ക് സ്വദേശിയായ രമേശ് ചന്ദ്ര ബാബുവിന്റെയും അമ്പിളി കൃഷ്ണയുടെയും മകളാണ് ദേവിനന്ദന. ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ് രമേശ്.
ഇടവ ജവാഹർ സ്‌കൂളിലെ പ്‌ളസ് വൺ വിദ്യാർഥിനിയായ ദേവീനന്ദന. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് മിറർ റൈറ്റിംഗിനെക്കുറിച്ച് അറിയുന്നതും എഴുതി നോക്കിയതും. തുടർന്ന് ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പരിശീലനം നടത്തി. ലോക്ക്ഡൗൺ സമയത്ത് കൂടുതൽ പരിശീലിച്ച് വിഡിയോ ഇന്ത്യ ബുക്‌സ് ഒഫ് റെക്കോഡിനയച്ചുകൊടുക്കുകയായിരുന്നു.