കൊല്ലം അഴീക്കല്‍ ഹാര്‍ബര്‍ അടച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th September 2020 10:07 AM |
Last Updated: 13th September 2020 10:07 AM | A+A A- |

കൊല്ലം: കൊല്ലം അഴീക്കല്‍ മത്സ്യബന്ധന തുറമുഖം അടച്ചു. കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമെ തുറമുഖം ഇനി തുറക്കുകയുള്ളു എന്ന് കൊല്ലം ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയില്‍ കഴിഞ്ഞദിവസം 265പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 253പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.