എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി; ഇനി വിദ്യാർത്ഥികൾ ചെയ്യേണ്ടതിങ്ങനെ

ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാൻ സാധിക്കുമെന്ന്​ പരീക്ഷ കമീഷണർ
എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി; ഇനി വിദ്യാർത്ഥികൾ ചെയ്യേണ്ടതിങ്ങനെ

തിരുവനന്തപുരം: ഈ വർഷത്തെ എസ്​എസ്​എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാക്കി. ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാൻ സാധിക്കുമെന്ന്​ പരീക്ഷ കമീഷണർ അറിയിച്ചു.

https://digilocker.gov.inഎന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. ലോഗിൻ ചെയ്ത ശേഷം get more now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Edu­ca­tion എന്ന സെക്ഷനിൽ നിന്ന് Board of Pub­lic Exam­i­na­tion Ker­ala തെരഞ്ഞെടുക്കുക. തുടർന്ന് class x school leav­ing cer­tifi­cate സെലക്ട് ചെയ്ത് രജിസ്റ്റർ നമ്പരും വർഷവും കൊടുത്താൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകും.

സംസ്ഥാന ഐടി മിഷൻ, ഇ- മിഷൻ, ദേശീയ ഇ‑ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. രേഖകൾ സുരക്ഷിതമായി ഇ‑രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കർ. യഥാർഥ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഡിജിറ്റൽ പതിപ്പ് ലഭ്യമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com