കോവിഡ് ലക്ഷണം കടുത്താൽ ഇനി ക്ഷയ പരിശോധനയും

പനി, ചുമ, ഭാര ശോഷണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും നെഞ്ചിന്റെ എക്സ്റേയിൽ സംശയങ്ങൾ തോന്നുന്നവരെയുമാണ് ക്ഷയ പരിശോധനയ്ക്കു വിധേയരാക്കുന്നത്
കോവിഡ് ലക്ഷണം കടുത്താൽ ഇനി ക്ഷയ പരിശോധനയും

കൊച്ചി: കോവിഡ് സ്ഥിരീകരിച്ച് ചികിത്സ തേടുന്നവരിൽ ​ഗുരുതര രോ​ഗലക്ഷണങ്ങളുള്ളവരെ ക്ഷയ രോഗ (ടിബി) പരിശോധനയ്ക്കു കൂടി വിധേയരാക്കാൻ നിർദേശം. വൈറസ് പരിശോധനാഫലം നെ​ഗറ്റീവ് ആയശേഷവും രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന പനി, ചുമ, ഭാര ശോഷണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും നെഞ്ചിന്റെ എക്സ്റേയിൽ സംശയങ്ങൾ തോന്നുന്നവരെയുമാണ് ക്ഷയ രോഗ  പരിശോധനയ്ക്കു കൂടി വിധേയരാക്കുന്നത്.

മലപ്പുറം ജില്ലയിൽ കോവിഡ് ചിക്തസതേടിയവരിൽ  27% പേർക്കു ക്ഷയരോഗം കണ്ടെത്തി. രണ്ട് രോ​ഗങ്ങൾക്കും പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെന്നു വിദ​ഗ്ധർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com