ബിഡിജെഎസ് കടുപ്പിച്ചു; സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി 

ബിഡിജെഎസില്‍നിന്ന് പുറത്താക്കിയ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി
ബിഡിജെഎസ് കടുപ്പിച്ചു; സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി 

ആലപ്പുഴ: ബിഡിജെഎസില്‍നിന്ന് പുറത്താക്കിയ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സ്‌പൈസസ് ബോര്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തോട് ബിഡിജെഎസ് മാസങ്ങളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെളളാപ്പളളി ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്തും നല്‍കിയിരുന്നു.

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംസ്ഥാന ജനറല്‍സെക്രട്ടറി എ ജി തങ്കപ്പനെ നിര്‍ദേശിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. എന്നാല്‍, ചെയര്‍മാന്‍സ്ഥാനത്തുനിന്ന് താന്‍ രാജിവെക്കുകയായിരുന്നുവെന്നാണ് സുഭാഷ് വാസു പറഞ്ഞത്. 

തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ബിഡിജെഎസ് ആവശ്യം കടുപ്പിച്ചതോടെയാണ് സുഭാഷ് വാസുവിനെ നീക്കാന്‍ തീരുമാനമായത്. ഇക്കാര്യം തുഷാര്‍ വെള്ളാപ്പള്ളി സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ഇക്കാര്യം അറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com