പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന നടപടികൾ ഇന്നു മുതൽ; അറിയേണ്ടതെല്ലാം

ആദ്യ അലോട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിച്ചവർ ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനനടപടികൾ ഇന്നു മുതൽ 18 വരെ. ഏകജാലക പ്രവേശനത്തിന്​ ആകെയുള്ള 2,80,212 മെരിറ്റ് സീറ്റുകളിൽ 2,22,522എണ്ണത്തിലേക്കാണ്​ അലോട്ട്​മെന്റ്​ നടത്തിയത്​. അവശേഷിക്കുന്നത്​ 57,878 സീറ്റുകളാണ്​.

അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login -SWS ലിങ്കിൽ ലോഗിൻ ചെയ്ത് First Allot Results ലൂടെ പരിശോധിക്കാം. അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് അലോട്ട്മെന്റ് സ്റ്റാറ്റസ് എസ്എംഎസ് ആയും ലഭിക്കും. പ്രവേശനത്തിനുള്ള തിയതിയും സമയവും അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. ആദ്യ അലോട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിച്ചവർ ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസ് അടയ്ക്കേണ്ട.

താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരി​ഗണിക്കില്ല. ആകെ 4,76,046 വിദ്യാർത്ഥികളാണ്​ പ്ലസ്​ വൺ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്​. 13,6420 ജനറൽ സീറ്റുകളിൽ 13,6417 എണ്ണത്തിലേക്കും അലോട്ട്​മെന്റ്​ പൂർത്തിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com