ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ  ചോദ്യം ചെയ്യും; ​ഹജരാകാൻ ഇഡി ആവശ്യപ്പെട്ടു

ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ  ചോദ്യം ചെയ്യും; ​ഹജരാകാൻ ഇഡി ആവശ്യപ്പെട്ടു
ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ  ചോദ്യം ചെയ്യും; ​ഹജരാകാൻ ഇഡി ആവശ്യപ്പെട്ടു

തിരുവനന്തപുരം: ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാടി ഇഡി യുവി ജോസിന് നോട്ടീസ് നൽകി. എന്നു ഹാജരാകണം എന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്നാൽ ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് യുവി ജോസ് പറയുന്നത്. 

പദ്ധതി സംബന്ധിച്ച ധാരണാപത്രവും മുഴുവൻ സർക്കാർ രേഖകളും നൽകണമെന്നാവശ്യപ്പെട്ട് നേരത്തേ യുവി ജോസിന് ഇഡി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നു. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള  ധാരണാപത്രത്തിൽ ഒപ്പു വെച്ചത് യുവി ജോസായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ജോസ് ധാരണാപത്രം ഒപ്പിട്ടത്. 

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാൽ കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായാണ് ആരോപണം. നടപടിക്രമങ്ങൾ പാലിച്ചല്ല ധാരണാപത്രത്തിൽ ഒപ്പുവെച്ചത് എന്ന ആരോപണമുയർന്നതിന്റെ പശ്ചാത്തലത്തിൽ ഈ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. 

നാലേകാൽ കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നതായി പറയുമ്പോൾ അതിൽ അഴിമതി സാധ്യതകൾ ഉളളതായി എൻഫോഴ്‌സ്‌മെന്റ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്  ജോസിനോട് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com