സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലുടെ 2346; രോഗമുക്തര്‍ 2110

സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലുടെ 2346; രോഗമുക്തര്‍ 2110

തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു പിണറായി വിജയന്‍.

സമ്പര്‍ക്കത്തിലൂടെയാണ് 2346 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ ഉറവിടം വ്യക്തമല്ല.  രോഗം ബാധിച്ചവരില്‍ 64 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 24 മണിക്കൂറില്‍ 22279 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 39486 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യം ലോക്ഡൗണില്‍നിന്ന് പൂര്‍ണ സജീവതയിലേക്ക് വരികയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായി ഇല്ല. ഒട്ടുമിക്കതിലും യാത്രക്കാരുടെ ബാഹുല്യവും ഇല്ല. വരും ദിവസങ്ങളില്‍ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട കടകള്‍ തുറക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ ഇന്നുള്ളതിനേക്കാള്‍ രോഗവ്യാപന തോത് വര്‍ധിക്കുകയും ചെയ്യും. ഇപ്പോഴും വര്‍ധിക്കുകയാണ്. രാജ്യത്ത് ആകെ കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 92, 071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി 5 ദിവസമായി രോഗബാധിതരുടെ എണ്ണം 90,000 മുകളിലാണ്. ആകെ രോഗം ബാധിച്ചവര്‍ 45 ലക്ഷത്തില്‍ അധികം. 10 ലക്ഷത്തോളം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ 90,000ത്തോളം കേസുകളും 7000ത്തോളം മരണവുമാണ് ഉള്ളത്. തമിഴ്‌നാട്ടില്‍ 8000ത്തോളം മരണവും ആയി. ഈ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഹൃസ്വസന്ദര്‍ശനത്തിന് ഉള്‍പ്പെടെ എത്തുന്നു എന്നതും ഓര്‍ക്കണം. ഇന്നലെ ഞായറാഴ്ച ആയതിനാല്‍ പരിശോധനയുടെ എണ്ണം കുറഞ്ഞു. എന്നാല്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം അതിനനുസരിച്ച് കുറഞ്ഞില്ല. 50,000വരെ പരിശോധനകള്‍ നടത്തണമെന്നാണ് തീരുമാനിച്ചിരുക്കുന്നത്.

രോഗം പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായാധിക്യം ഉള്ളവരില്‍ രോഗം പിടിപെട്ടാല്‍ മരണനിരക്ക് ഉയരും. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ബ്രേക്ക് ദ് ചെയിന്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതാണെന്ന് കണ്ടു. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും നീട്ടും. രോഗികള്‍ കൂടുന്ന അവസ്ഥയില്‍ എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററുകള്‍ സംഘടിപ്പിക്കും. ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റ് സ്റ്റാഫും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com