ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th September 2020 09:57 PM |
Last Updated: 15th September 2020 09:57 PM | A+A A- |

കണ്ണൂർ: വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേർ അറസ്റ്റിലായി. മയ്യിൽ സ്വദേശികളായ ചന്ദ്രൻ, സൂര്യൻ എന്നിവരാണ് പിടിയിലായത്. നാറാത്ത് സ്വദേശി ഉമൈബയുടെ വീട് കുത്തിതുറന്ന് കഴുത്തിൽ നിന്ന് മൂന്നര പവൻറെ മാല മോഷ്ടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്.
തമിഴ്നാട് സ്വദേശികളായ സഹോദരങ്ങൾ വർഷങ്ങളായി കേരളത്തിലാണ് താമസിക്കുന്നത്. ജ്വല്ലറിയിൽ വിറ്റ സ്വർണം പൊലീസ് കണ്ടെടുത്തു. വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇന്നലെ ഇവർ രണ്ട് വീടുകളിൽ കൂടി മോഷ്ടിക്കാൻ കയറിയതായി പൊലീസ് പറഞ്ഞു.